ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍കുട്ടികള്‍ തടവില്‍: വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ കോടതിയില്‍

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നെന്ന് പരാതിയുമായി ദമ്പതിമാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍.
ജനാര്‍ദ്ദന ശര്‍മ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയുമാണ് മക്കളെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ അവരുടെ ലോപമുദ്ര ജനാര്‍ദ്ദന ശര്‍മ(21), നന്ദിത(18) എന്നീ മക്കളെ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

അന്യായമായി തടവില്‍ വെച്ചിരിക്കുന്നത്. കുട്ടികളെ ഉറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നും പിതാവ് ജനാര്‍ദ്ദന ശര്‍മ പോലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മക്കളെ വിട്ടുകിട്ടണമെന്നും അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ദമ്പതിമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

2013ല്‍ ഇവര്‍ തങ്ങളുടെ ഏഴുമുതല്‍ 15 വയസുവരെയുള്ള നാല് പെണ്‍കുട്ടികളെ നിത്യാനന്ദയുടെ ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടികളെ അവരുടെ അഭിപ്രായം ചോദിക്കാതെ നിത്യാനന്ദ ധ്യാനപീഠത്തിന്റെ അഹമ്മദാബാദിലെ ശാഖയായ യോഗിനി സര്‍വജ്ഞപീഠം എന്ന സ്ഥാപനത്തിലേക്ക് മാറ്റി. ഇതറിഞ്ഞ് മക്കളെ കാണാനായി അവിടെ എത്തിയെങ്കിലും കാണാന്‍ അനുവദിച്ചില്ലെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

Exit mobile version