‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ ഇനി സഹോദര നഗരമല്ല; കരാർ റദ്ദാക്കി യുഎസ് നഗരം നൊവാർക്ക്; തെറ്റുപറ്റിയെന്ന് വിശദീകരണം

ന്യൂജേഴ്സി: ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ വിവാദ ആൾദൈവം നിത്യാന്ദയുമായുള്ള കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’യെ സഹോദര നഗരമായി അംഗീകരിച്ചുള്ള കരാർ റദ്ദാക്കിയതായാണ് നെവാർക്ക് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ യോഗത്തിൽ നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുക്കുകയും ഇന്ത്യയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തത് വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.

പിന്നാലെയാണ് നൊവാർക്കിൻരെ നടപടി. നിത്യാന്ദയുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് ഐക്യരാഷ്ട്ര സഭയുടെ യോഗത്തിൽ പങ്കെടുത്തത്. കൈലാസ രാജ്യസ്ഥാപകനായ നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ വേട്ടയാടുന്നെന്നും നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും വിജയപ്രിയ പ്രതികരിച്ചിരുന്നു.

ALSO READ- വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, പരാതി നല്‍കി വിദ്യാര്‍ത്ഥിനി, പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കൂടാതെ നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്നുമായിരുന്നു മാ വിജയപ്രിയ നിത്യാനന്ദയുടെ ആരോപണങ്ങൾ. എന്നാൽ, പൊതുജനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിൽ മാത്രമാണ് ഇവർ പങ്കെടുത്തതെന്നും വിജയപ്രിയ മുന്നോട്ടുവെച്ച നിർദേശങ്ങൾ അപ്രസക്തമാണെന്നും യുഎൻ വക്താവ് വിശദീകരിച്ചിരുന്നു.

ഇതിനിടെ, യോഗത്തിൽ ലഘുലേഖകൾ വിതരണംചെയ്യാനുള്ള വിജയപ്രിയയുടെ ശ്രമം തടഞ്ഞുവെന്നും യുഎൻ വക്താവ് അറിയിച്ചു.

Exit mobile version