മെഡിക്കല്‍ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങിക്കുന്ന കുരങ്ങന്‍; വീഡിയോ വൈറല്‍

കൊല്‍ക്കത്ത: മനുഷ്യരോട് ഇണക്കമുള്ള മൃഗങ്ങളുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അതൊക്കെ വളര്‍ത്തു മൃഗങ്ങളാകാറാണ് അധികവും.

മെഡിക്കല്‍ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ മല്ലാര്‍ പൂരിലാണ് രസകരമായ സംഭവം നടന്നത്.

റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുരങ്ങുകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരു കുരങ്ങിന് നന്നായി പരിക്കേറ്റു. കൈയിലും കാലിലും ശരീരത്തിലുമാണ് മുറിവേറ്റത്. അവന്‍ പിന്നൊന്നും ആലോചിച്ചില്ല. നേരെ അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് നടന്നു. ശരീരത്തിലേറ്റ മുറിവുകള്‍ മെഡിക്കല്‍ ഷോപ്പുകാരനെ കാണിച്ചു. കാര്യം മനസിലായ ഫാര്‍മസിസ്റ്റ് കുരങ്ങന്റെ മുറിവുകളില്‍ മരുന്ന് വച്ച് ബാന്‍ഡേജ് കെട്ടിക്കൊടുത്തു.

ബാന്‍ഡേജ് കെട്ടുമ്പോള്‍ കുരങ്ങ് നല്ല അനുസരണയുള്ള കുഞ്ഞിനെ പോലെ ഇരുന്ന് കൊടുക്കുന്നു. കൂടാതെ മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കഴിച്ചാണ് കുരങ്ങ് മടങ്ങിയത്.

Exit mobile version