പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ബന്ധുവായ 16 കാരന്‍ അറസ്റ്റില്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 51ല്‍ നവംബര്‍ 14ലാണ് സംഭവം

ഗുരുഗ്രാം: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ 16 കാരന്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 51ല്‍ നവംബര്‍ 14ലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരി പുത്രനാണ് പ്രതി. പെണ്‍കുട്ടിയുടെ കൈയും കാലും കട്ടിലില്‍ കെട്ടിയിട്ട് പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 15കാരിയുടെ പിതാവിന്റെ സഹോദരി അസുഖബാധിതയായി കിടപ്പിലാണ്.

ഈ സാഹചര്യത്തില്‍ സഹായത്തിനായി പെണ്‍കുട്ടിയെ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് അയക്കാറുണ്ട്. സംഭവ ദിവസം പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും വീട്ടിലാക്കി ഇവര്‍ ആശുപത്രിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് 16കാരന്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭത്തില്‍ പെണ്‍കുട്ടിയുടെ അമ്മ വനിത പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ബന്ധുവായ 16 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version