ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ വിമത എംഎല്‍എ നാഗരാജിന്റെ ആസ്തിയില്‍ വന്‍വര്‍ധന; 18 മാസത്തിനുള്ളില്‍ വര്‍ധിച്ചത് 185.7 കോടി

48 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്.

ബംഗളൂരു: കോണ്‍ഗ്രസ് വിമതനും ബിജെപി സ്ഥാനാര്‍ത്ഥിയുമായി എംടിബി നാഗരാജിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവ്. 18 മാസത്തിനുള്ളില്‍ 185.7കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഹൊസകോട്ടയില്‍നിന്ന് മത്സരിക്കുന്ന നാഗരാജിനും ഭാര്യ ശാന്തകുമാരിക്കും 1201.50 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

2018-ലെ തെരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തില്‍ നിന്ന് 15. 5 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നാഗരാജിന്റെയും ഭാര്യയുടേയും ആസ്തിയില്‍ വര്‍ധനയുണ്ടായി. 48 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജിടിബി നാഗരാജ് മറ്റ് വിമതരോടൊപ്പം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയും ചെയ്തു.

Exit mobile version