കൂട്ടുകാരനൊപ്പം സെല്‍ഫി എടുക്കവേ കാല്‍വഴുതി കനാലിലേക്ക് വീണു; ബിടെക് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കാനാലിലേക്ക് വീണ ബിടെക് വിദ്യാര്‍ത്ഥിനി മരിച്ചു. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

ഹൈദരാബാദ്: സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കാനാലിലേക്ക് വീണ ബിടെക് വിദ്യാര്‍ത്ഥിനി മരിച്ചു. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

ആദിലക്ഷ്മി എന്ന ബിടെക് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആദിലക്ഷ്മിയും സുഹൃത്തുക്കളും. ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് കനാല്‍ ബണ്ടില്‍ ചിത്രമെടുക്കാന്‍ ഇവര്‍ ഇറങ്ങി.

സെല്‍ഫി എടുക്കുന്നതിനിടെ മുകേഷ് എന്ന സുഹൃത്തും ആദിലക്ഷ്മിയും കാല്‍വഴുതി കനാലിലേക്ക് വീഴുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുകേഷിനെ രക്ഷപ്പെടുത്തി. എന്നാല്‍ കുറച്ച് നേരത്തെ തെരച്ചിലിനൊടുവിലാണ് ആദിലക്ഷ്മിയെ കണ്ടെത്തിയത്.

ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിയില്‍ വെച്ച് ആദിലക്ഷ്മി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Exit mobile version