ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍

മുംബൈ: ഇന്ത്യയുടെ വാനമ്പാടി, വിഖ്യാത ഗായിക ലത മങ്കേഷ്‌കറെ (90) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

അവസ്ഥ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും നാളെ ചിലപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്‌തേക്കുമന്ന് സഹോദരി ആശാ ഭോസ്‌ലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പറഞ്ഞു.

സെപ്റ്റംബര്‍ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90-ാം പിറന്നാള്‍.

Exit mobile version