യുപിയില്‍ അപകടം; ബിജെപി നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ മരണപ്പെട്ടു, ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചതില്‍ ഒരാള്‍ ബിജെപി വനിതാ നേതാവ്. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ആശ സിംഗും (44) വാഹനത്തിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ആശയുടെ സഹോദരന്‍ പുഷ്‌പേന്ദ്രയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ചന്ദൗസി-അലിഗഡ് റോഡിലായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് കാര്‍ അമിത വേഗതിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് നിഗമനം.

സംഭവത്തിന് പിന്നാലെ തന്നെ ആശയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കിടെയാണ് മരിച്ചത്. രാജസ്ഥാനിലെ മെഹന്ദിപുര്‍ ബാലാജിയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Exit mobile version