കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഭീകരരുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു. ഭീകരരുടെ പേരോ ഇവരുടെ സംഘടനയോ സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

ബന്ദിപ്പോരയിലെ ലോധര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Exit mobile version