കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

അതിശക്തമായി തന്നെ സൈന്യം തിരിച്ചടിച്ചു.

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ബന്ദിപ്പോരയിലെ ലോധര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്.

ശേഷം ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. അതിശക്തമായി തന്നെ സൈന്യം തിരിച്ചടിച്ചു. ഈ ആക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Exit mobile version