ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടി, കാര്‍ നേരെ പോയത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ അപകടത്തില്‍ ഒമ്പതുവയസ്സുകാരിക്ക് പരിക്ക്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവി മുംബൈയില്‍ വച്ച് ചുമരിനോട് ചേര്‍ത്താണ് പെണ്‍കുട്ടിയെ കാറിടിച്ചത്. സംഭവത്തില്‍ കമോത്ത് പോലീസ് കേസെടുത്തു.

വൈകീട്ട് 3.30 ഓടെയാണ് അപകടം. സാക്ഷി സിംഗ് എന്ന പെണ്‍കുട്ടിയെയാണ് കാറിടിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ മോത്തിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 44 കാരനായ നരേഷ് മെഹ്ത്രയാണ് സംഭവസമയത്ത് കാര്‍ ഓടിച്ചിരുന്നത്.

പെണ്‍കുട്ടി ഗേറ്റിനടുത്ത് കൂടെ നടന്ന് വരുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് നരേഷ് കാറുമായി പുറത്തേക്ക് കടക്കുന്നതും. അപകടം നടന്ന സ്ഥലത്ത് കൂടെ ഒരാള്‍ക്ക് കടന്ന് പോവാനുള്ള സ്ഥലമെ ഉണ്ടായിരുന്നുള്ളു. ഇതിലൂടെ പെണ്‍കുട്ടിയും കാറും ഒരേ സമയത്ത് വന്നതാണ് അപകടത്തിന് കാരണം.

പെണ്‍കുട്ടിയെ കണ്ടപാടെ കാര്‍ നിര്‍ത്താനായി ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ ചവിട്ടി. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം പോവുകയും വണ്ടി കുട്ടിയെ ചുമരിനോട് ചേര്‍ത്ത് ഇടിക്കുകയും ആയിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്ന് നരേഷ് പോലീസിനോട് പറഞ്ഞു.

Exit mobile version