മ്യാന്മാര്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരന്‍ മരിച്ചു

ആരാക്കന്‍ ആര്‍മി എന്ന സംഘടനയാണ് തട്ടിക്കൊണ്ടുപോയത്

ന്യൂഡല്‍ഹി: മ്യാന്മാര്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരന്‍ മരിച്ചു. വിനു ഗോപാല്‍ എന്നയാളാണ് മരിച്ചത്. ആരാക്കന്‍ ആര്‍മി എന്ന സംഘടനയാണ് തട്ടിക്കൊണ്ടുപോയത്. കെട്ടിടനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് മരിച്ച വിനു ഗോപാല്‍.

എന്നാല്‍ ഇയാളുടെ മരണത്തില്‍ തങ്ങളൊന്നും ചെയ്തിട്ടില്ലെന്നും ക്ഷീണം മൂലമാണ് ഇയാള്‍ മരിച്ചതെന്നുമാണ് അരാക്കന്‍ ആര്‍മി വക്താവ് പറയുന്നത്.അരാക്കന്‍ ആര്‍മി തട്ടിക്കൊണ്ടുപോയ 10 ഇന്ത്യാക്കാരില്‍ നാലുപേരെ നേരത്തെ മോചിപ്പിച്ചിരുന്നു.

Exit mobile version