കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിക്ക് പച്ചില തിന്നാന്‍ കൊടുത്തു; പുലി മധ്യവയസന്റെ കൈ കടിച്ച് കീറി; വീഡിയോ

വലിയ അപകടത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്‌

കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിക്ക് പച്ചില തിന്നാന്‍ കൊടുത്ത മധ്യവയസ്‌കന്റെ കൈ പുലി കടിച്ച് കീറി. കെണിയില്‍ വീണ പുലിയെ കാണാനെത്തിയ ആളുടെ കൈയ്യാണ് പുലി കടിച്ചുകീറിയത്. പുലി ഇയാളെ കൂട്ടിനടുത്തേക്ക് വീണ്ടും വലിച്ചടുപ്പിച്ചെങ്കിലും അടുത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.

കൂട്ടിനുള്ളില്‍ കിടന്ന പുള്ളിപ്പുലിക്ക് പച്ചില കൊടുക്കുന്നതിനിടെ പച്ചിലയുടെ കമ്പ് പുലി കടിച്ച് പിടിച്ച് ഇയാളെ കൂടിനുള്ളിലേക്ക് അടുപ്പിക്കുകയായിരുന്നു. ശേഷം കൈയ്യ് കടിച്ച് കീറി. വലിയ അപകടത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്‌

ഒപ്പമുണ്ടായിരുന്നവരാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Exit mobile version