ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. ചമ്പാ ജില്ലയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചമ്പാ ജില്ലയില്‍ ഇന്ന് രാവിലെ 11.30 ഓടെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍ ആളപായാമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version