തുര്‍ക്കി ഭൂകമ്പത്തിനെ അതിജീവിച്ച കുഞ്ഞ് ഹീറോയുടെ അമ്മ മരിച്ചിട്ടില്ല: രണ്ട് മാസത്തിന് ശേഷം അവന്‍ അമ്മത്തണലിലേക്ക്

തുര്‍ക്കി: തുര്‍ക്കി ഭൂകമ്പത്തിലെ അതിജീവനക്കാഴ്ചയായിരുന്നു കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് 128 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തിയ കുഞ്ഞ്. ദുരന്ത മുഖത്തെ പ്രതീക്ഷയായിരുന്നു കുഞ്ഞ് മുഖം. ഇപ്പോഴിതാ അതില്‍ കൂടുതല്‍ സന്തോഷവാര്‍ത്തയാണ് എത്തിയിരിക്കുന്നത്. അവന്‍ ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്.

ഭൂകമ്പത്തില്‍ അമ്മ മരിച്ചു പോയെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോള്‍ ദുരന്തമുണ്ടായി 54 ദിവസത്തിന് ശേഷമാണ് രണ്ട് മാസം പ്രായമായ കുഞ്ഞ് അമ്മയുടെ അടുത്തെത്തിയിരിക്കുകയാണ്. ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് യുവതി കുട്ടിയുടെ അമ്മയാണ് എന്ന് അധികൃതര്‍ ഉറപ്പിച്ചത്. നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആംശകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.


തുര്‍ക്കി പിടിച്ചു കുലുക്കിയ ദുരന്തത്തില്‍ 30,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് കുട്ടിയെ രക്ഷിച്ച രക്ഷാ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം സാമഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

Exit mobile version