നല്‍കിയത് മുഴുവന്‍ നാണയങ്ങള്‍; എണ്ണിത്തിട്ടപ്പെടുത്താന്‍ എടുത്തത് മൂന്നു മണിക്കൂര്‍; പുത്തന്‍ സ്‌കൂട്ടര്‍ വാങ്ങിയ യുവാവ് ഡീലര്‍ക്ക് നല്‍കിയത് എട്ടിന്റെ പണി

അമ്പരന്നുപോയ ഷോറൂമുകാര്‍ മൂന്നുമണിക്കൂറോളമെടുത്താണ് നാണയമെല്ലാം എണ്ണിത്തിട്ടപ്പെടുത്തിയത്

സത്‌ന: ദീപാവലി പര്‍ച്ചേഴ്‌സിന്റെ ഭാഗമായി പുത്തന്‍ സ്‌കൂട്ടര്‍ വാങ്ങിയ യുവാവ് ഡീലര്‍ക്ക് നല്‍കിയത് എട്ടിന്റെ പണി. സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ മുഴുവന്‍ പണവും നാണയങ്ങളായാണ് നല്‍കിയത്. അമ്പരന്നുപോയ ഷോറൂമുകാര്‍ മൂന്നുമണിക്കൂറോളമെടുത്താണ് നാണയമെല്ലാം എണ്ണിത്തിട്ടപ്പെടുത്തിയത്.

മധ്യപ്രദേശിലാണ് സംഭവം. രാകേഷ് കുമാര്‍ ഗുപ്ത എന്ന യുവാവാണ് നാണയങ്ങള്‍ നല്‍കി 83000 രൂപ വിലയുള്ള സ്‌കൂട്ടര്‍ വാങ്ങിയത്. സത്‌ന ജില്ലയിലെ പന്ന നാക്കയിലുള്ള ഡീലറില്‍നിന്നാണ് രാകേഷ് ഹോണ്ട സ്‌കൂട്ടര്‍ വാങ്ങിയത്. അപ്പോള്‍തന്നെ മുഴുവന്‍ പണവും നല്‍കി.

നാണയങ്ങള്‍ കണ്ടതോടെ ഷോറൂമുകാര്‍ ഒന്നടങ്കം ഞെട്ടി. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങളായിരുന്നു ഭൂരിഭാഗവുമെന്ന് ഷോറൂമുകാര്‍ പറയുന്നു. ഇതെല്ലാം എണ്ണിത്തിട്ടപ്പെടുത്താന്‍ മൂന്നുമണിക്കൂറാണ് എടുത്തത്. ദീപാവലി പര്‍ച്ചേഴ്‌സ് എന്നെന്നും ഓര്‍മിക്കപ്പെടുന്നതായിരിക്കണമെന്ന രാജേഷിന്റെ ആഗ്രഹവും ഇതോടെ സഫലമായി.

Exit mobile version