പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം ; യുവാവ് പിടിയില്‍

ലഖ്‌നൗ: സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി സ്വകാര്യഭാഗത്ത് ഒട്ടിച്ച് വെച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ലഖ്‌നൗ വിമാനത്താവളത്തില്‍ വെച്ചാണ് യുവാവ് പിടിയിലായത്.

വെള്ളിയാഴ്ചയാണ് സംഭവം. 21.46 ലക്ഷം വില വരുന്ന 542 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ദുബായില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ട് വന്നതെന്നാണ് ലഭിച്ച വിവരം.

സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്റെ പിന്‍ഭാഗത്ത് ഒട്ടിച്ച നിലയിലായിരുന്നു. അതേസമയം പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

ഈ അടുത്തായി നിരവധിപേരാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. കര്‍ശനമായ പരിശോധന ഒരുക്കിയിട്ടും പലരും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരക്കാര്‍ പല വിധത്തിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേരും കടത്താന്‍ ശ്രമിക്കുന്നത്.

Exit mobile version