പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; മുന്‍ സ്പീക്കര്‍ അറസ്റ്റില്‍

ബലാല്‍സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മഹാരയ്‌ക്കെതിരെ കോസെടുത്തിരിക്കുന്നത്

കാഠ്മണ്ഡു: പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ അറസ്റ്റില്‍. കൃഷ്ണ ബഹാദൂര്‍ മഹാരയാണ് അറസ്റ്റിലായത്. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൃഷ്ണ ബഹാദൂര്‍ മഹാരയെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മഹാരയ്‌ക്കെതിരെ കോസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ മഹാര തന്നെ ആക്രമിക്കുകയായിരുന്നെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. ആ സമയം വീട്ടില്‍ താന്‍ തനിച്ചായിരുന്നതിനാല്‍ അകത്തേക്ക് പ്രവേശിക്കരുതെന്ന് മഹാരയോട് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും അകത്ത് കയറിയ മഹാര തന്നെ ഉപദ്രപിക്കുകയായിരുന്നെന്നും ജീവനക്കാരി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയുമായി സ്ത്രീ എത്തിയതോടെ ചൊവ്വാഴ്ച മഹാര സ്പീക്കര്‍ പദവി രാജിവെച്ചിരുന്നു. കാഠ്മണ്ഡുവിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബഹാരയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങളാണ് മഹാരയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version