ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി; അഫ്ഗാന്‍ സ്വദേശി അറസ്റ്റില്‍

ഇയാളില്‍ നിന്നും 1315 ഗ്രാം സ്വര്‍ണ്ണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ന്യൂഡല്‍ഹി: ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ ഒരു അഫ്ഗാന്‍ സ്വദേശി കസ്റ്റംസിന്റെ പിടിയിലായി.

ഇയാളില്‍ നിന്നും 1315 ഗ്രാം സ്വര്‍ണ്ണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ 46 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇയാള്‍ കാബൂളില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുകയായിരുന്നു എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ഏതാനും നാളുകളായി വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതായാണ് വിവരം. കഴിഞ്ഞ മാസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണവുമായി നിരവധി അഫ്ഗാന്‍ സ്വദേശികള്‍ പിടിയിലായിട്ടുണ്ട്.

Exit mobile version