‘ഭഗവദ്ഗീതയുടെ ഉള്ളടക്കം സിലബസില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല’; അണ്ണാ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തെ എതിര്‍ത്ത് കമലഹാസന്‍

ഭഗവദ്ഗീതയുടെ ഉള്ളടക്കം ബിടെക്, എംടെക് സിലബസില്‍ ഉള്‍പ്പെടുത്താനായിരുന്നു അണ്ണാ യൂണിവേഴ്‌സിറ്റിയുടെ തീരുമാനം

ചെന്നൈ: ഭഗവദ്ഗീതയുടെ ഉള്ളടക്കം സിലബസില്‍ ഉള്‍പ്പെടുത്താനുള്ള അണ്ണാ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തെ എതിര്‍ത്ത് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമലഹാസന്‍ രംഗത്ത്. ഭഗവദ്ഗീതയുടെ ഉള്ളടക്കം ബിടെക്, എംടെക് സിലബസില്‍ ഉള്‍പ്പെടുത്താനായിരുന്നു അണ്ണാ യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. ഈ നീക്കത്തെ ആണ് കമലഹാസന്‍ എതിര്‍ത്ത് രംഗത്ത് എത്തിയിരിക്കുന്നത്.

‘മതപരമായ ഇത്തരം ആജ്ഞകള്‍ നടത്താന്‍ ആര്‍ക്കും അവകാശമില്ല. വിദ്യാര്‍ത്ഥികളെ അവരുടെ കോഴ്‌സുമായി ബന്ധപ്പെട്ട ഉള്ളടക്കം വായിക്കാന്‍ അനുവദിക്കുക’ എന്നാണ് ഇതിനെ കുറിച്ച് കമലഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഭഗവത്ഗീത അവരുടെ സിലബസിന്റെ ഭാഗമാക്കരുത്. മതപ്രബോധകരോ മത പ്രചാരകനോ ആകണോ എന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version