വിസാ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തങ്ങി; 44 ഇന്ത്യക്കാര്‍ പിടിയില്‍

വിസാ അവസാനിച്ച് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും ഇവര്‍ മടങ്ങിയില്ലെന്നാണ് വിവരം

കൊളംബോ: വിസാ കാലാവധി അവസാനിച്ച് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും ശ്രീലങ്കയില്‍ തുടര്‍ന്ന 44 ഇന്ത്യക്കാര്‍ പിടിയില്‍. ഇരുപത്തിയഞ്ചിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. പിടിയിലായത് കൊളംബോ നഗരത്തിലെ സ്ലേവ് ഐലന്‍ഡിലെ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്തിരുന്നവരാണെന്ന് ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീസാ കാലാവധി അവസാനിച്ചിട്ടും ശ്രീലങ്കയില്‍ തങ്ങിയവരെയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റുചെയ്തത്. വിസാ അവസാനിച്ച് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും ഇവര്‍ മടങ്ങിയില്ലെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേ നിര്‍മ്മാണ സ്ഥലത്ത് അനുമതിയില്ലാതെ ജോലി ചെയ്ത 18 ഇന്ത്യാക്കാരുടെ വീസ കണ്ടുകെട്ടിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായവരെ മിരിഹാനാ തടങ്കല്‍ പാളയത്തിലേക്കു കൈമാറി.

Exit mobile version