രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; റഷ്യയ്ക്ക് 7000 കോടി വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

സ്‌കോ: രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ റഷ്യയ്ക്ക് 7000 കോടി രൂപ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കിഴക്കന്‍ ഏഷ്യയുടെ വികസനത്തിനായാണ് ഒരു ബില്ല്യണ്‍ ഡോളര്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്.

‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായി കിഴക്കനേഷ്യയുടെ വികസനത്തിനായി സഹായം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിലെ വ്‌ലാദിവോസ്‌ടോകില്‍ നടന്ന അഞ്ചാമത് ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനിലാണ് മോഡിയുടെ പ്രഖ്യാപനം. 2024ല്‍ ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ വികസനത്തിനായി മോഡി റഷ്യയുടെ പിന്തുണ തേടിയിരുന്നു.

Exit mobile version