കോണ്‍ഗ്രസ് നേതാക്കളെ നോട്ടമിട്ട് എന്‍ഫോഴ്‌സ്‌മെന്റ്; ചിദംബരത്തിന് പിന്നാലെ ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ശിവകുമാറിന്റെയും മറ്റുള്ളവരുടെയും പേരില്‍ ഇഡി നികുതിവെട്ടിപ്പിനും അനധികൃത പണമിടപാടുകള്‍ക്കും കേസെടുത്തത്.

ബാംഗ്ലൂര്‍: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്. ന്യൂഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ആസ്ഥാനത്ത് വെള്ളിയാഴ്ച ഹാജരാകാണമെന്നായിരുന്നു നിര്‍ദേശം.

ഇന്ന് ഉച്ചയ്ക്ക് (വെള്ളിയാഴ്ച) ഒരുമണിയോടെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇഡിയുടെ സമന്‍സിനെ ചോദ്യം ചെയ്ത് ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച രാത്രി ഇഡി പുതിയ സമന്‍സ് അയക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ശിവകുമാറിന്റെയും മറ്റുള്ളവരുടെയും പേരില്‍ ഇഡി നികുതിവെട്ടിപ്പിനും അനധികൃത പണമിടപാടുകള്‍ക്കും കേസെടുത്തത്.

അതെസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോടു പ്രതികരിച്ചു. ഞാന്‍ ബലാത്സംഗം ചെയ്യുകയോ പണം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല. തനിക്കെതിരായി യാതൊന്നുമില്ല. തന്നെ വേട്ടയാടുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.

Exit mobile version