രാഹുല്‍ ഗാന്ധിയുടെ കാശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; ജമ്മുകാശ്മീര്‍ ഗവര്‍ണര്‍

നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുല്‍ ഗാന്ധിയെ കാശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ നേതാക്കളുടെയും കാശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.

രാഷ്ട്രീയപാര്‍ട്ടികള്‍ ഈ സമയത്ത് രാജ്യതാത്പര്യത്തിനൊപ്പം നില്‍ക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കാശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. കാശ്മീരിലെ സാഹചര്യങ്ങള്‍ വഷളാകണമെന്നാണ് ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വന്ന് ഡല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിക്കാം. പക്ഷേ, അതൊന്നും നല്ലതല്ല. നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുല്‍ ഗാന്ധിയെ കാശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല.

രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ അടങ്ങുന്ന സംഘത്തെയാണ് തിരിച്ചയച്ചത്.

Exit mobile version