ജമ്മു സന്ദര്‍ശനം; പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു; മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല

ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്

ശ്രീനഗര്‍: പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല

രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെസി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു.

കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ നേതാക്കളുടെ സന്ദര്‍ശനം പ്രതികൂലമായി ബാധിക്കുമെന്ന് അറിയിച്ചാണ് നേതാക്കളെ ജമ്മു കാശ്മീര്‍ ഭരണകൂടം തിരിച്ചയച്ചത്. ഭീഷണി നേരിടുന്ന മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഗണനയെന്ന് ജമ്മു കാശ്മീര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് നേരത്തെ ട്വീറ്റ് ചെയ്തു.

Exit mobile version