പാകിസ്താനെ പിന്തുണച്ച് ചൈന; വാവെയ് ഉൾപ്പടെ ചൈനീസ് ഉത്പന്നങ്ങൾ എല്ലാം ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാർ സംഘടന

ഇക്കാര്യം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സംഘടന കത്തയച്ചു.

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ എതിർപ്പുമായി രംഗത്തെത്തിയ പാകിസ്താനെ പിന്തുണച്ച ചൈനയ്‌ക്കെതിരെ സംഘപരിവാർ സംഘടനയുടെ ബഹിഷ്‌കരണാഹ്വാനം. വിഷയത്തിൽ ചൈന പാകിസ്താനൊപ്പം ചേർന്നതിനാൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നാണ് ആർഎസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ ആവശ്യം. ഇക്കാര്യം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സംഘടന കത്തയച്ചു.

ചൈനീസ് കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണം. വാണിജ്യ രംഗത്ത് ചൈനയ്ക്ക് ഇളവു നൽകുന്നത് പുനഃപരിശോധിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.

കാശ്മീരിൽ മാത്രമല്ല, ടെലികോം രംഗത്തും ഇന്ത്യൻ സുരക്ഷയ്ക്ക് ചൈനീസ് കമ്പനികൾ ഭീഷണിയാണ്. വാവേയ് ടെക്‌നോളജീസ്.കോ പോലുള്ള കമ്പനികളെ വിപണിയിൽ നിന്നും വിലക്കണമെന്നും സ്വദേശി ജാഗരൺ മഞ്ചിന്റെ സഹ കൺവീനർ അശ്വനി മഹാജൻ ആവശ്യപ്പെടുന്നു.

Exit mobile version