മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ-ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ഇത് സബന്ധിച്ച് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ-ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.

മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികളില്‍ ജസ്റ്റിസുമാരായ എന്‍വി രമണ, അജയ് രസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മുത്തലാഖ് ക്രിമിനല്‍ രുറ്റമാക്കിയുള്ള നിയമം മുസ്ലീം ഭര്‍ത്താക്കന്മാരോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

മുത്തലാഖ് നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്നതടക്കമുള്ള ശിക്ഷകളാണ് പുതിയ നിയമത്തില്‍ പറയുന്നത്. ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസ്സായത്.

Exit mobile version