കുഞ്ഞുങ്ങളെയും തോളിലേറ്റി പ്രളയജലത്തിലൂടെ പോലീസുകാരന്‍ നടന്നത് കിലോമീറ്ററുകളോളം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ,വീഡിയോ

പ്രളയബാധിത ഗുജറാത്തിലെ കാഴ്ചയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്

ഗാന്ധിനഗര്‍: പ്രളയജലത്തിലൂടെ സ്വന്തം ജീവന്‍ പോലും മറന്ന് രണ്ട് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി തോളിലേറ്റി പോകുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. പ്രളയബാധിത ഗുജറാത്തിലെ കാഴ്ചയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

അഹമ്മദാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മോര്‍ബി എന്ന ഗ്രാമത്തില്‍ നിന്നുള്ള വീഡിയോയാണിത്. പൃഥ്വിരാജ് സിങ് ജഡേജ എന്ന പോലീസുകാരനാണ് രണ്ട് കുഞ്ഞുങ്ങളെയും തോളിലെടുത്ത് ഒന്നര കിലോമീറ്ററോളം വെള്ളത്തിലൂടെ നടന്നത്.

സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുന്ന വീഡിയോ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്. ഗുജറാത്ത് പോലീസിലെ കോണ്‍സ്റ്റബിളാണ് പൃഥ്വിരാജ്. കനത്ത മഴയില്‍ ഗുജറാത്തില്‍ 11ഓളം പേരാണ് മരിച്ചത്.

Exit mobile version