വയനാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു

നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്‌കൂളിലെ മൂന്ന് കുട്ടികള്‍ക്കാണ് പനി സ്ഥിരീകരിച്ചത്

വയനാട്: വയനാട്ടില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്‌കൂളിലെ മൂന്ന് കുട്ടികള്‍ക്കാണ് പനി സ്ഥിരീകരിച്ചത്. കുട്ടികളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ മൂന്ന് കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയുള്ളതായാണ് സ്ഥിരീകരണം.

തുടര്‍ ചികിത്സയും നിരീക്ഷണവും ആവശ്യമുള്ള കുട്ടികളെ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും തന്നെ ഇപ്പോള്‍ പനി മൂലമുള്ള ഗുരുതരാവസ്ഥയില്ല.

Exit mobile version