കക്കൂസ് മാലിന്യവുമായി എത്തിയ ടാങ്കര്‍ ലോറി പോലീസ് പിടികൂടി

കല്ലേറ്റുംകര: കക്കൂസ് മാലിന്യവുമായി എത്തിയ ടാങ്കര്‍ ലോറി പോലീസ് പിടികൂടി. ഇതില്‍ നിന്ന് പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തിക്ക് ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി പുത്തന്‍പുരയില്‍ വീട്ടില്‍ ജാഫര്‍, വാടാനപ്പള്ളി തൃത്തല്ലൂര്‍ അറയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലര്‍ച്ചെ ആളൂര്‍ എസ്‌ഐ എന്‍എസ് രാജീവും സംഘവും ആണ് ഇവരെ പിടികൂടിയത്.
ഇരിങ്ങാലക്കുടയില്‍ നിന്ന് എറണാകുളത്തേക്ക് മാലിന്യം കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു. ദിവസങ്ങള്‍ അടുപ്പിച്ച് രണ്ടു പ്രാവശ്യമാണ് മാലിന്യം ലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്. ഇതിനെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ത്തിയ ജനങ്ങള്‍ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു.

Exit mobile version