സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍

വിശാഖ് ജോലിസ്ഥലത്തേക്കു പോയതിന് ശേഷം അഞ്ജന സ്വന്തം വീട്ടിലേക്ക് പോയി. അവിടെവെച്ച് അഞ്ജന തന്റെ 17 പവന്‍ സ്വര്‍ണ്ണം അമിതാബിനു നല്‍കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരുന്നു അമിതാബ്

തിരുവനന്തപുരം: സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍.
ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് ആണ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ചത്. സംഭവത്തില്‍ റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് ഉഴമലയ്ക്കല്‍ വിപിന്‍ വിലാസത്തില്‍ അമിതാബ് ഉദയ്(26)നെയാണ് അറസ്റ്റ് ചെയ്തത്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശാഖിന്റെ ഭാര്യയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജന (22)യാണ് ഭാര്യ. വിശാഖ് ജോലിസ്ഥലത്തേക്കു പോയതിന് ശേഷം അഞ്ജന സ്വന്തം വീട്ടിലേക്ക് പോയി. അവിടെവെച്ച് അഞ്ജന തന്റെ 17 പവന്‍ സ്വര്‍ണ്ണം അമിതാബിനു നല്‍കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരുന്നു അമിതാബ്.

വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ച അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അറിയിച്ചതെന്നു വിശാഖിന്റെ സഹോദരന്‍ പോലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിട്ടുണ്ട്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അമിതാബിന്റെ ഫോണ്‍ വിളിക്കുശേഷമാണു ജോലി സ്ഥലത്ത് വെച്ച് സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വിശാഖ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

അഹമ്മദാബാദിലെ ജാംനഗറിലാണ് വിശാഖ് ജോലി ചെയ്തിരുന്നന്നത്. അമിതാബിന്റെ ഓഫീസിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട മരണത്തിലും പ്രതിയാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അമിതാബിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ വെളളനാട് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിച്ചശേഷം അമിതാബില്‍ നിന്നു മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന കേസിലാണ് മുന്‍പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version