ഇന്ത്യ ഒറ്റക്കെട്ട് ! തിരിച്ചടിയില്‍ രാഷ്ട്രീയ ഭേദമില്ലാതെ സന്തോഷം പ്രകടിപ്പിച്ച് നേതാക്കള്‍; വ്യോമസേനയ്ക്ക് അഭിനന്ദന പ്രവാഹം

പുലര്‍ച്ചെയോടെ ഇന്ത്യന്‍ വ്യോമസേന പാകിസ്താന് തിരിച്ചടി നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ രാഷ്ടീയ ഭേദമില്ലാതെ സന്തോഷം പ്രകടിപ്പിച്ച് നേതാക്കള്‍. പുല്‍വാമ ആക്രമണം നടന്നിട്ട് ഇന്നേക്ക് 12 ദിവസം. പുലര്‍ച്ചെയോടെ ഇന്ത്യന്‍ വ്യോമസേന പാകിസ്താന് തിരിച്ചടി നല്‍കി. ആക്രമണത്തില്‍ 200 ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഈ വേളയില്‍ വ്യോമസേനയെ അഭിനന്ദിച്ച് ശശി തരൂര്‍, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, യെശ്വന്ത് സിന്‍ഹ, അഖിലേഷ് യാദവ്, മമത ബാനര്‍ജി, കുമാരസ്വാമി, കമല്‍ ഹാസന്‍, അമരീന്ദര്‍ സിംഗ്, മായാവതി, എന്നിങ്ങനെ നിരവധി നേതാക്കള്‍ രംഗത്തെത്തി 12 ‘മിറാഷ് 2000’ വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലും വ്യോമസേനയ്ക്ക് അഭിനന്ദന പ്രവാഹമാണ്.

Exit mobile version