‘ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു, പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും; തെലങ്കാനയിലെ ജനങ്ങളോട് നന്ദി’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ടെണ്ണൽ നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് പരാജയപ്പെട്ടതിന് പിന്നാലെ പ്രിതകരണവുമായി രോഹുൽ ഗാന്ധി. നാലിൽ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടെങ്കിലും പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നു രാഹുൽ വ്യക്തമാക്കി. ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നെന്നും രാഹുൽ പറഞ്ഞു.

‘മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുൽ ഗാന്ധി എക്സിൽ കുറിച്ചതിങ്ങനെ.

കൂടാതെ, കോൺഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നൽകി.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാർട്ടി പ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം വിശദീകരിച്ചു.

Exit mobile version