മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിക്കും: രാജ് താക്കറെ

മുംബൈ: മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്ര സർക്കാരിനോടാണ് രാജ് താക്കറെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ, പള്ളികൾക്ക് പുറത്ത് ഉച്ചഭാഷിണികൾ സ്ഥാപിച്ച് ഉറക്കെ ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

also read- മഹ്‌സൂസ് നറുക്കെടുപ്പ് അഞ്ചാമതും തുണച്ചു; ലക്ഷപ്രഭുവായി ഇന്ത്യക്കാരനായ പ്രവാസി സുബ്രഹ്‌മണ്യൻ

”ഞാൻ പ്രാർഥനയ്ക്ക് എതിരല്ല. നിങ്ങൾക്ക് വീടുകളിൽ പ്രാർത്ഥിക്കാം. എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്? പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ച് ഹനുമാൻ ചാലിസ വായിക്കും”- മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാജ് താക്കറെ പറഞ്ഞു.

Exit mobile version