പ്രോസിക്യൂട്ടർ പോലുമില്ല, അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടണം; കൂടുതൽ പ്രതികൾ പുറത്തുണ്ടെന്നും കുടുംബം

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവാവായ മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച് തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മധുവിന്റെ കുടുംബം പ്രതികരിക്കുന്നത്.

also read-ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു

സർക്കാരും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ലെന്നും മധുവിന്റെ സഹോദരി ആരോപിച്ചു. മുഴുവൻ പ്രതികളെയും പിടികൂടിയില്ല എന്ന ആക്ഷേപം നേരത്തെ സമര സമതിക്കുമുണ്ടായിരുന്നു. സർക്കാരിലും പോലീസിലുമുള്ള അവിശ്വാസം പ്രകടിപ്പിച്ചാണ് കുടുംബവും സമരസമിതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മുക്കാലിയിൽ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്നത്. തൊട്ടടുത്ത മെയ് 22ന് പോലീസ് 16 പേരെ പ്രതിയാക്കി കുറ്റപത്രം നൽകി. നാലാം കൊല്ലവും വിചാരണ തുടങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇന്നലെ മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി പബ്ലിക് പ്രോസിക്യൂട്ടർ എവിടെ എന്ന ചോദ്യമുയർത്തിയത്.

Also read- ക്യാമറയിൽ പെടാതെ പറപറക്കാൻ നമ്പർ പ്ലേറ്റ് പൊട്ടിച്ച് മാറ്റി ‘ഫ്രീക്കൻ’; ഇൻസ്റ്റഗ്രാമിൽ നിന്നും പൊക്കിയെടുത്ത് ‘ന്യൂജെൻ’ എംവിഡി; ഒടുവിൽ കൊച്ചിയിലെ യുവാവിന് പിടിവീണു

രണ്ടു കൊല്ലം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച വിടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് കേരളത്തെ തന്നെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. വി ടി രഘുനാഥ്, കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഡിജിപിക്ക് കത്ത് നൽകിയെങ്കിലും പകരം സംവിധാനമൊരുക്കിയില്ല.

Exit mobile version