വാഹനാപകടം ഇരുകാലുകളും കവര്‍ന്നു; തന്നെ ചേര്‍ത്ത് പിടിച്ചവരെ കാണാന്‍ കൃത്രിമ കാലുമായി എത്തി ഹരീഷ്

തൃശ്ശൂര്‍: ദുരന്തകാലത്ത് തന്നെ ചേര്‍ത്ത് പിടിച്ചവരെ കാണാന്‍ കൃത്രിമ കാലുമായി വീണ്ടുമെത്തി മധുര സ്വദേശി ഹരീഷ്. പത്ത് വര്‍ഷം മുമ്പാണ് കുതിരാനില്‍ വെച്ചുണ്ടായ അപകടത്തില്‍ ഇരുകാലുകളും നഷ്ടമായത്.

ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങാനാണ് ഹരീഷ് തമിഴ്‌നാട്ടില്‍ നിന്നും സിമന്റ് ലോറിയില്‍ തൃശ്ശൂരിലേക്ക് യാത്ര പുറപ്പെട്ടത്. ഹരീഷിന്റെ അച്ഛനും കൂടെ ഉണ്ടായിരുന്നു. കുതിരാനില്‍ വെച്ച് ലോറി മറിഞ്ഞു.

ലോറിക്കടിയില്‍പ്പെട്ട ഹരീഷിന് ഇരുകാലുകളും നഷ്ടമായി. പിന്നീട് ഹരീഷിന്റെ ചികിത്സയ്ക്കും കൃത്രിമക്കാലിനും വേണ്ട പണം കണ്ടെത്തിയത് മലയാളികളുടെ കൂട്ടായ്മയിലായിരുന്നു.

Exit mobile version