സൂത്രത്തില്‍ വിലങ്ങ് അഴിപ്പിച്ച് ജയിലില്‍ നിന്നും ഓടി; രക്ഷപ്പെടാന്‍ ലിഫ്റ്റ് ചോദിച്ചതാകട്ടെ ഓഫീസറുടെ വാഹനത്തിനും! വീണ്ടും ജയിലിലായി ഈ കുറ്റവാളി

ജയില്‍ ചാടിയ കുറ്റവാളി ഒടുവില്‍ മണ്ടത്തരം കാണിച്ച് ജയിലില്‍ തന്നെ തിരിച്ചെത്തിയതില്‍ പകച്ചിരിക്കുകയാണ് ജയില്‍ അധികൃതര്‍ പോലും

കെന്റക്കി: അതി ബുദ്ധിമാനായി ജയില്‍ ചാടിയ കുറ്റവാളി ഒടുവില്‍ മണ്ടത്തരം കാണിച്ച് ജയിലില്‍ തന്നെ തിരിച്ചെത്തിയതില്‍ പകച്ചിരിക്കുകയാണ് ജയില്‍ അധികൃതര്‍ പോലും. ജയില്‍ ചാടിയതിനു പിന്നാലെ തടവുപുള്ളി മണിക്കൂറുകള്‍ക്കകം വീണ്ടും അഴിക്കുള്ളിലേക്ക് എത്തുകയായിരുന്നു

കെന്റക്കിയിലാണ് സംഭവം. വിലങ്ങുകള്‍ കയ്യില്‍ വല്ലാതെ ഇറുകിയിരിക്കുന്നുവെന്ന് കള്ളം പറഞ്ഞാണ് ഇയാള്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്. വിലങ്ങഴിച്ച ആ നിമിഷം തന്നെ അവസരം മുതലെടുത്ത് ഓടിരക്ഷപെടുകയായിരുന്നു.

രക്ഷപ്പെടാനായി നേരെ ഓടിപ്പോയി ഹൈവേയിലെത്തി വണ്ടി കൈ കാണിച്ചത് ഓഫീസറുടെ വാഹനത്തിന്. പൂട്ടു തുറന്ന വിലങ്ങ് കയ്യില്‍ കണ്ട ഉദ്യോഗസ്ഥന് കാര്യം മനസിലായെങ്കിലും അറിഞ്ഞ ഭാവം നടിക്കാതെ കാറില്‍ കയറ്റി നേരെ എത്തിച്ചത് ജയിലിലേക്കു തന്നെ.

അതോടൊപ്പം ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന പുതിയ കേസും രജിസ്റ്റര്‍ ചെയ്ത വിഷമത്തിലാണ് ഇപ്പോള്‍ തടവുപുള്ളി.

Exit mobile version