നീരജ് എറിഞ്ഞ ജാവലിന് 130 കോടി ജനങ്ങളുടെ പ്രാര്‍ഥനയുടെ കരുത്തുണ്ടായിരുന്നു, കേന്ദ്രസര്‍ക്കാരിനും ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കാം, ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലൂടെ ഉയര്‍ന്നു വന്നതാരമാണ് നീരജും ; സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. കേന്ദ്രസര്‍ക്കാരിനും ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കാമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലൂടെ ഉയര്‍ന്നുവന്ന താരമാണ് നീരജ് എന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്കിയോയില്‍ നിന്നു വരുന്ന ഇന്ത്യക്ക് സ്വാഗതമേകാമെന്നും സന്ദീപ് പറയുന്നു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

നീരജ് എറിഞ്ഞ ജാവലിന് 130 കോടി ജനങ്ങളുടെ പ്രാര്‍ഥനയുടെ കരുത്തുണ്ടായിരുന്നു. നീരജില്‍ രാജ്യമര്‍പ്പിച്ച പ്രതീക്ഷയ്ക്ക് സാക്ഷാത്കാരം. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ജനിച്ച ഒരിന്ത്യക്കാരന് അത് ലറ്റിക്‌സില്‍ സ്വര്‍ണം. രണ്ടാമത്തെ ശ്രമത്തില്‍ കൈവരിച്ച 87.58 മീറ്റര്‍ സ്വര്‍ണത്തില്‍ തൊടുന്നതായിരുന്നു. മുഖ്യ എതിരാളികളാകുമെന്നു കരുതിയിരുന്ന ജര്‍മനിയുടെ വെറ്ററും വെബ്ബറും നിറം മങ്ങിയതോടെ എതിരാളികളില്ലാതെ തന്നെ നീരജ് മുന്നേറുകയായിരുന്നു.

1900-ല്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് നേടിയ മെഡലുകളാണ് ഇതുവരെ അത് ലറ്റിക്‌സില്‍ നമ്മുടെ സമ്പാദ്യം. മില്‍ഖ സിങ്ങും പി.ടി. ഉഷയും മെഡലിനരികെയെത്തിയെങ്കിലും നീരജാണ് അവരുടെ സ്വപ്നങ്ങള്‍ക്കു സാക്ഷാത്കാരമേകിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്കിയോയില്‍ നിന്നു വരുന്ന ഇന്ത്യക്ക് സ്വാഗതമേകാം. കേന്ദ്ര സര്‍ക്കാരിനും ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കാം. ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലൂടെ ഉയര്‍ന്നു വന്നതാരമാണ്

നീരജും.
അഭിനന്ദനങ്ങള്‍ നീരജ്
ജയ് ഹിന്ദ്

Exit mobile version