റൊണാള്‍ഡോയെ മാതൃകയാക്കി പോഗ്ബ; വാര്‍ത്താസമ്മേളനത്തിനിടെ യൂറോ കപ്പിന്റെ പ്രധാന സ്‌പോണ്‍സറായ ഹെയ്‌നെകെന്റെ ബിയര്‍ കുപ്പി എടുത്തുമാറ്റി

മ്യൂണിക്: ക്രിസ്റ്റ്യാനോയെ മാതൃകയാക്കി ഫ്രാന്‍സിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബയും. ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുന്നിലെ മേശയിലുള്ള ഹെയ്‌നെകെന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ ക്രിസ്റ്റിയാനോയെ മാതൃകയാക്കിയത്.

യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊക്കോകോളയുടെ കുപ്പികള്‍ എടുത്തുമാറ്റി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ശീതളപാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കാന്‍ പറഞ്ഞാണ് ക്രിസ്റ്റ്യാനോ കൊക്കോകോള കുപ്പികള്‍ എടുത്തുമാറ്റിയത്.

ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ മാര്‍ഗം പിന്തുടര്‍ന്ന് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബയും രംഗത്തുവന്നത്. അതേസമയം യൂറോ കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് ഹെയ്‌നെകെന്‍. ഇതിന്റെ കുപ്പിയാണ് പോഗ്‌ബെ എടുത്തുമാറ്റിയത്.

പോഗ്ബ നേരത്തെയും മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍നിന്ന് നേരത്തെ വിട്ടുനിന്നിരുന്നു. ബര്‍ത്‌ഡേ പാര്‍ട്ടികളില്‍ താന്‍ മദ്യപിക്കാറില്ലെന്നും പോഗ്ബ നേരത്തെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Exit mobile version