പാലയില്‍ വന്‍ കുതിപ്പുമായി മാണി സി കാപ്പന്‍;പതിനായിരം കടന്ന് ലീഡ്

പാല: സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മാണി സി കാപ്പന്റെ ലീഡ് 10,551 കടന്നു. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു.

ഓരോ റൗണ്ടിലും മാണി സി കാപ്പൻ ലീഡുയർത്തുകയായിരുന്നു. അഭിമാനപ്പോരാട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് കാപ്പന്റെ തേരോട്ടം..1965 മുതൽ 2016 വരെ കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൻറെ സ്ഥാനാർത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു.

Exit mobile version