തൃശൂരില്‍ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു; കുന്നത്തുനാട് ട്വന്റി ട്വന്റി മൂന്നാമത്

suresh gopi | bignewslive

തൃശ്ശൂര്‍: തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 349 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പത്മജ വേണുഗോപാലിനെ പിന്നിലാക്കിയാണ് സുരേഷ് ഗോപിയുടെ ലീഡ്. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ മുന്നിലാണ്. ഇതോടെ നാല് സീറ്റുകളില്‍ ബിജെപി മുന്നില്‍ നില്‍ക്കുന്നു.

അതേസമയം തെരഞ്ഞെടുപ്പില്‍ വന്‍ സ്വാധീനമാകുമെന്ന് കരുതിയ ട്വന്റി ട്വന്റി കുന്നത്ത്‌നാട്ടില്‍ പോലും പിന്നിലാണ്. കുന്നത്തുനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രനാണ് മുന്നില്‍. 527 വോട്ടുകള്‍ക്കാണ് സജീന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ഇപ്പോള്‍ മത്സരം.

കുന്നത്തുനാട്ടില്‍ ട്വന്റി 20 മൂന്നാം സ്ഥാനത്ത് തുടരുന്നു.

Exit mobile version