പ്രധാനമന്ത്രി നല്ല നടന്‍! കാപട്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു; ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എകെ ആന്റണി

തിരുവനന്തപുരം: നല്ല നടനാണ് പ്രധാനമന്ത്രി. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ നരേന്ദ്ര മോഡി ഒന്നും ചെയ്തില്ല. ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മോഡിയും അമിത് ഷായും ശ്രമിക്കുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതത്തിനാണ്.

അതേസമയം, ഭരണമാറ്റത്തിന്റെ ശക്തമായ കാറ്റ് കേരളത്തില്‍ വീശുന്നുവെന്നും യുഡിഎഫ് തിരിച്ച് വരുമെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.

കഴക്കൂട്ടത്തും നേമത്തും പ്രചാരണത്തിനെത്തിയ മോഡി ശരണം വിളിയോടെയായിരുന്നു പ്രസംഗം ആരംഭിച്ചിരുന്നത്.

Exit mobile version