പാര്‍ട്ടി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി മെഡിക്കല്‍ സംഘത്തോട് സഹായത്തിന് നിര്‍ദേശിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: പ്രചാരണ റാലിക്കിടെ പ്രസംഗം നിര്‍ത്തി കുഴഞ്ഞുവീണ പാര്‍ട്ടി പ്രവര്‍ത്തകനെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

അസമിലെ പ്രചാരണ റാലിക്കിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ നിര്‍ജലീകരണം മൂലം കുഴഞ്ഞുവീണത്. ഉടനെ കുഴഞ്ഞുവീണ പാര്‍ട്ടി പ്രവര്‍ത്തകനെ സഹായിക്കാന്‍ പ്രധാനമന്ത്രി മൈക്കില്‍ക്കൂടി ആവശ്യപ്പെട്ടു.

തമുല്‍പൂറിലെ പ്രചാരണ റാലിക്കിടെയാണ് മോഡി പ്രസംഗം നിര്‍ത്തി അവശ്യസഹായം നല്‍കാന്‍ നിര്‍ദേശിച്ചത്. പിഎംഒയുടെ മെഡിക്കല്‍ സംഘത്തോടായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. നിര്‍ജലീകരണം മൂലമാണ് ബുദ്ധിമുട്ട് ഉണ്ടായതെന്ന് തോന്നുന്നു. വേഗത്തില്‍ സഹായമെത്തിക്കണം- എന്നായിരുന്നു മോഡിയുടെ വാക്കുകള്‍.

പ്രോട്ടോകോള്‍ പ്രകാരം നാലു പേര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുക. മെഡിക്കല്‍ എമര്‍ജന്‍സി കിറ്റുകള്‍ ഇവരുടെ കൈവശം എല്ലായ്പ്പോഴുമുണ്ടാകും.

Exit mobile version