സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഇന്ന് തിരശ്ശീല വീഴും; കോഴിക്കോട് മുന്നില്‍

ഒന്നാമതെത്താനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങില്‍ നടക്കുന്നത്.

ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മൂന്നാം ദിനമായ ഇന്ന് തിരശ്ശീല വീഴും. ഒന്നാമതെത്താനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങില്‍ നടക്കുന്നത്.

700 പോയിന്റ് ഉള്ള കോഴിക്കോടാണ് മുന്നില്‍. 2 പോയിന്റ് വ്യത്യാസത്തില്‍ തൊട്ട് പിന്നില്‍ പാലക്കാട് ഉണ്ട്. തൃശ്ശൂര്‍ മൂന്നാം സ്ഥാനത്താണ്. നാടോടി നൃത്തം, സംഘനൃത്തം ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകം, മിമിക്രി എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍.

പ്രളയാനന്തര കേരളത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ സ്‌കൂള്‍ കലോത്സവം നടത്തപ്പെടുന്നത്. ഏഴുദിനങ്ങളിലായി നടക്കുന്ന കലോത്സവം മൂന്ന് ദിവസത്തേക്ക് വെട്ടിച്ചുരുക്കുകയായിരുന്നു.

Exit mobile version