എടിഎം കവര്‍ച്ച കേസ്; അന്വേഷണം ഉത്തരേന്ത്യയിലേക്കും

ഒരു വര്‍ഷം മുമ്പ് അങ്കമാലിയില്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ കൗണ്ടറിലെ പണം തട്ടിയ കേസില്‍ ഇതേ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്

തൃശൂര്‍: എടിഎം കവര്‍ച്ചക്കേസില്‍ അന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാനത്ത് ഇതിനു മുമ്പും സംഘം സമാനമായ കവര്‍ച്ച നടത്തിയതായി സൂചനയെ തുടര്‍ന്നാണ് പരിശോധന ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചത്.

ഒരു വര്‍ഷം മുമ്പ് അങ്കമാലിയില്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ കൗണ്ടറിലെ പണം തട്ടിയ കേസില്‍ ഇതേ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. മെഷീനില്‍ പണം നിക്ഷേപിക്കാന്‍ എത്തിയവരെ കബളിപ്പിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടു ബീഹാര്‍ ദേശികളെ പൊലീസ് പിടികൂടിയിരുന്നു. അന്ന് അറസ്റ്റിലായ പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു.

അങ്കമാലിക്കേസിലെ പ്രതികളുടെ സ്വദേശികളെ ഇപ്പോള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിക്കുമ്പോള്‍ അങ്കമാലിക്കേസിലെ പ്രതികള്‍ ഇതിലും പങ്കാളിയായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

അങ്കമാലി കേസിലെ പ്രതികളുടെയും വിരലടയാളം പൊലീസ് പരിശോധിക്കുന്നുണ്ട്. അതെസമയം കവര്‍ച്ചാ സംഘം ഉപയോഗിച്ച ഗ്യാസ് കട്ടറും സിലിണ്ടറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Exit mobile version