ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അടുത്ത നാല് ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഉത്തരാഖണ്ഡില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ഓഗസ്റ്റ് 29, 30 തിയതികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ജമ്മുകാശ്മീര്‍- ഓഗസ്റ്റ് 27, ഹിമാചല്‍ പ്രദേശ് ഓഗസ്റ്റ്- 27, 28, ഉത്തര്‍പ്രദേശ് -ഓഗസ്റ്റ് 27,29,30, രാജസ്ഥാന്‍- ഓഗസ്റ്റ് 27,28, പഞ്ചാബ്- ഓഗസ്റ്റ് 27,28, ഹരിയാന, ഡല്‍ഹി ഓഗസ്റ്റ്- 27-29 എന്നീ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version