ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ തടിപ്പാലം ഒടിഞ്ഞുവീണ് അപകടം, പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പാലത്തില്‍ നിന്ന് തോട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൂരാച്ചുണ്ട് പതിയില്‍ കുമ്പളവയലില്‍ റിനോയി-ആഷ്‌ലി ദമ്പതികളുടെ മകള്‍ റിയ ലക്ഷ്മിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

പാലത്തിനക്കരെയുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോയതായിരുന്നു പത്തുവയസ്സുകാരി റിയ. വീട്ടിലേക്കുള്ള വഴിയില്‍ തടിപ്പാലം കടക്കുന്നതിനിടെ പാലം ഒടിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. തോട്ടില്‍ വീണ കുട്ടിയെ ആരും കണ്ടില്ല.

ഉച്ചയോടെ തൊട്ടടുത്ത റോഡിലൂടെ പോയ ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് തോട്ടില്‍ വീണനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ വണ്ടി നിര്‍ത്തി കുട്ടിയെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സഹോദരങ്ങള്‍: ഋതിക് കൃഷ്ണ, ലിയാ ലക്ഷ്മി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

Exit mobile version