വനിതാ എംഎല്‍എയെ അധിക്ഷേപിച്ച് പ്രസംഗം; ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

അയിഷാ പോറ്റി എംഎല്‍എയാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്

കൊല്ലം: ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്തില്‍ പ്രതിഷേധിച്ച് നടന്ന സംസ്ഥാന വ്യാപകമായി ഒന്നര മണിക്കൂര്‍ വഴി തടയല്‍ സമരത്തിനിടയില്‍, വനിതാ എംഎല്‍എയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ അറസ്റ്റില്‍. നവംബര്‍ 19നാണ് അറസ്റ്റിനാസ്പദമായ സംഭവം. അയിഷാ പോറ്റി എംഎല്‍എയാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്.

പി അയിഷാ പോറ്റി എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയും, കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, എംഎല്‍എമാരായ യു പ്രതിഭ, വീണ ജോര്‍ജ്, കൊട്ടാരക്കര എസ്ഐ മനോജ്, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുമാണ് സോമന്‍ തെറിവിളി പ്രസംഗം നടത്തിയത്.

Exit mobile version