‘അതൊരു ഉണ്ടയില്ലാ വെടി’; സിഎജി പാരമ്പര്യം നോക്കിയാൽ റിപ്പോർട്ടിൽ രാഷ്ട്രീയത്തിന് സാധ്യതയുണ്ടെന്നും എംഎം മണി

mm mani

കോഴിക്കോട്: സംസ്ഥാന പോലീസ് സേനയിൽ ഗുരുതരമായ ക്രമക്കേടുകളെന്ന സിഎജി റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാകാമെന്ന സംശയമുയർത്തി വൈദ്യുത മന്ത്രി എംഎം മണി. സിഎജിയുടെ പാരമ്പര്യം നോക്കിയാൽ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നാണ് എംഎം മണി പ്രതികരിച്ചത്. അതൊരു ഉണ്ടയില്ലാ വെടിയാണ്. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു. ബാക്കി അപ്പോൾ പറയാമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

സൗരോർജത്തിലൂടെയും മറ്റും കൂടുതൽ വൈദ്യുതി നമ്മൾ തന്നെ ഇനിയും ഉത്പാദിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ വരും നാളിൽ വലിയ പ്രതിസന്ധിയിലേക്ക് നമ്മൾ എത്തിച്ചർന്നേക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡിങ്ങും ഇത്തവണയും ഉണ്ടാവില്ല. വൈദ്യുതി ചാർജ് വർധനയും ഇപ്പോഴില്ല. പക്ഷെ നമ്മൾ ഇപ്പോൾ ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി വരുന്നവ പലയിടങ്ങളിൽ നിന്നും വിവിധ കരാറിലൂടെയും മറ്റും വാങ്ങിക്കുന്നതാണെന്നും കോഴിക്കോട് ജില്ലയുടെ വൈദ്യുത അദാലത്ത് പരിപാടിയിൽ പങ്കെടുക്കവെ മന്ത്രി അറിയിച്ചു.

Exit mobile version