തുടര്‍ച്ചയായ ചുമ; ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 60കാരന്റെ തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് കുളയട്ടകളെ

വനത്താല്‍ ജോലിക്ക് പോകാറുണ്ടായിരുന്ന ഇയാള്‍ കാട്ടിലെ അരുവികളിലെ വെള്ളം കുടിച്ചപ്പോള്‍ അതിലൂടെയാകാം അട്ടകള്‍ തൊണ്ടയിലേക്ക് പ്രവേശിച്ചതെന്നാണ് നിഗമനം

ചൈന: തുടര്‍ച്ചയായ ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വൃദ്ധന്റെ തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് കണ്ടു കുളയട്ടകള്‍. ചൈനയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇത് സംബന്ധിച്ച് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി രണ്ടു മാസം നിര്‍ത്താതെ ചുമ അനുഭവപ്പെട്ടതോടെയാണ് 60 കാരനായ ഇയാള്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.

ചുമയ്‌ക്കൊപ്പം വരുന്ന കഫത്തിന്‍ നിന്ന് രക്തം വരുന്നതായി ഇയാള്‍ ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ സിടി സ്‌കാനിങ്ങിന് വിധേയമാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ശ്വാസകോശപരിശോധനയായ ബ്രോങ്കോസ്‌കോപി ചെയ്തതിനെ തുടര്‍ന്ന് വൃദ്ധന്റെ തൊണ്ടയില്‍ ജീവനുള്ള അട്ടകള്‍ പറ്റിപിടിച്ചിരിക്കുന്നതായി കണ്ടെത്തി.ശേഷം അട്ടകളെ തൊട്ടയില്‍ നിന്ന് നീക്കം ചെയ്തു.

ഇവയ്ക്ക് 10 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നതായി ഡോക്ടര്‍ പറഞ്ഞു. അതേസമയം എങ്ങനെയാണ് വൃദ്ധന്റെ തൊണ്ടയില്‍ കുളയട്ടകള്‍ എത്തിയതെന്ന് കൃത്യമായി വിശദീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ വനത്താല്‍ ജോലിക്ക് പോകാറുണ്ടായിരുന്ന ഇയാള്‍ കാട്ടിലെ അരുവികളിലെ വെള്ളം കുടിച്ചപ്പോള്‍ അതിലൂടെയാകാം അട്ടകള്‍ തൊണ്ടയിലേക്ക് പ്രവേശിച്ചതെന്നാണ് നിഗമനം.

സാധാരണ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ കുളയട്ടകളെ കാണാന്‍ സാധിക്കില്ല. ഇവ ശരീരത്തില്‍ കയറി രക്തം കുടിച്ച് വലുതാകുന്നതാണ്. ഇത്തരത്തിലാകം വൃദ്ധന്റെ തൊണ്ടയില്‍ നിന്ന് 10 സെന്റീമീറ്റര്‍ വലുപ്പമുള്ള അട്ടകളെ കിട്ടിയതെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്.

Exit mobile version